അഖിലേശ്വരൻ
വാഴുന്ന അയിലൂർ!
പാലക്കാട്
ജില്ലയിലെ നെന്മാറക്കടുത്ത് അയിലൂർ പുഴയുടെ തീരത്താണ് അയലൂർ ശിവക്ഷേത്രം (Ayiloor Shiva Temple,
Ayiloor, Palakkad, Kerala 678510; Driving Distance: 36 kms (22.00 miles): Driving Distance: 51 min(s) ). മഹേശ്വര ചൈതന്യ
സൂചകമായ ശിവലിംഗ പ്രതിഷ്ഠയും ശൈവ തന്ത്ര -
ആരാധനാ സമ്പ്രദായത്തിലുള്ള ഉപാസനാദികളോടു
കൂടിയ നിത്യ - നൈവേദ്യ പൂജകളും നടന്നുവരുന്ന ഈ ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി
ശിവനാണ്. ഖരപ്രതിഷ്ഠയാണെന്നാണ് (ഖരൻ എന്ന മഹാമുനിയാൽ പ്രതിഷ്ഠിക്കപ്പെട്ടത് എന്ന്)
പുരാണ-കാലം തൊട്ടുള്ള, വിശ്വാസികളായ പഴമക്കാരുടെ അഭിപ്രായം. അയിലൂര്‍, തൃപ്പാളളൂർ, തൃപ്പല്ലാവൂർ എന്നിവിടങ്ങളിൽ ഖരമഹർഷി പ്രതിഷ്ഠ നടത്തിയത്
ഒരേദിവസമായിട്ടാണെന്ന് ഐതിഹ്യം! കിഴക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ക്ഷേത്രത്തില്‍
മൂന്ന് പൂജയും ശീവേലിയും ഉണ്ട്. തപോനിഷ്ടയായ പാര്‍വതീ സമേതനായി ശിവന്
അനുഗ്രഹദായകനായി ഇവിടെ ഭക്തരുടെ പൂജകൾ കൈക്കൊള്ളുന്നു എന്നാണ് സങ്കല്പം.
ॐ नम :
||ഓം നമ:ശിവായ ഓം||
|| ആദി ദേവ || ദേവ ദേവ || വേദരൂപ || ജ്യോതി രൂപ ||
|| അഗതികൾക്കായഭയമേകും അഖിലേശ്വര മഹാദേവ ||
||ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ ഓം നമ:ശിവായ||
ഉപദേവന്മാർ:
ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നീ മൂന്ന് ഉപദേവന്മാർക്കും
ശ്രീകോവിലിനകത്തു തെക്കു - പടിഞ്ഞാറേ മൂലയിലാണ് പ്രതിഷ്ഠയും പൂജകളും.
സപ്തമാതൃക്കൾ:
നന്ദികേശ്വരന്റെ വലതുവശത്തു, പ്രദക്ഷിണവഴിയിൽ
ആദ്യം വന്ദിക്കപ്പെടേണ്ട പ്രതിഷ്ഠാ സങ്കല്പങ്ങളാണ് ഏഴു മാതൃസ്വരൂപങ്ങൾ. (ഇവർക്ക്
രണ്ടുവശത്തുമായി സംരക്ഷണമേകുന്നതിനായി നിലകൊള്ളുന്നത് ഗണപതിയും വീരഭദ്രനും). | ബ്രാഹ്മി | മാഹേശ്വരി | കൗമാരി |വൈഷ്ണവി | വാരാഹി | ഇന്ദ്രാണി | ചാമുണ്ഡി || എന്നിവരാണ് ഏഴു
മാതൃസ്വരൂപങ്ങൾ.
പരാശക്തിയായ
പാർവതി ദേവി: സിംഹവാഹിനിയായി സങ്കല്പിക്കപ്പെടുന്ന ദേവിയുടെ സാന്നിധ്യം സ്മരിച്ചു
നന്തി പ്രതിഷ്ഠയുടെ തൊട്ടു പിറകിൽ (പടിഞ്ഞാറ് ഭാഗം) വിളക്ക് വയ്ക്കുന്നത് പതിവാണ്.
ദക്ഷിണാമൂർത്തി: നന്തി പ്രതിഷ്ഠക്കു മുകളിൽ ശ്രീകോവിലിന്റെ മുകളറ്റത്ത് തെക്കു മുഖമായി ജ്ഞാനദാതാവായ
ദക്ഷിണാമൂർത്തിയുടെ രൂപവും കൊത്തിവച്ചിട്ടുണ്ട്. നന്ദികേശ്വരന്റെ വലതുവശത്തുള്ള
സപ്തമാതൃക്കൾ, അവർക്കു
കാവൽക്കാരായി നിലകൊള്ളുന്ന വീരഭദ്രൻ, ഗണപതി എന്നിവരെയും പ്രദക്ഷിണം വച്ച് നേരെ വടക്കോട്ടു തിരിഞ്ഞു തൊഴുതുവന്ദിച്ചശേഷം,
നന്തികേശ്വരന്റെ ഏറ്റവും മുകളിലായി നേരെ
നോക്കിയാൽ തെക്കോട്ടു നോക്കി ഇരുന്നരുളുന്ന ദക്ഷിണാമൂർത്തി രൂപം കാണാം.
സർവ-ലോകത്തിനും ഗുരുവായി ഭവരോഗത്തിനു വൈദ്യനാഥനായി പ്രണവ-ജ്ഞാന സ്വരൂപനായി
നിലകൊള്ളുന്ന ദക്ഷിണാമൂർത്തിയെ വണങ്ങുന്നതും ഇവിടുത്തെ പതിവാണ്.
നാഗ പ്രതിഷ്ഠ:
ശ്രീകോവിലിനു പുറത്ത് തെക്കു പടിഞ്ഞാറേ മൂലയിൽ നാഗ പ്രതിഷ്ഠയും പതിവ് പൂജകളും
ഉണ്ട്.
ആറാട്ടും ഗ്രാമ-ചൈതന്യ രഥ - ഉത്സവവും:
തുലാം മാസത്തിലെ
കറുത്തവാവ് ആറാട്ടായി നടത്തിവരുന്ന ഉത്സവത്തിന് കുളങ്ങാട്ട്നായരുടെ അകമ്പടിയോടെ
അയലൂര്‍ പുഴയിലാണ് ആറാട്ട് ചടങ്ങുകൾ.
ആറാട്ടു കടവിനടുത്തായി ആരാധിച്ചു വരുന്ന ആൽത്തറ ഗണപതി പ്രതിഷ്ഠയും ചെറിയ
അമ്പലവും ഉണ്ട്.
ധനുമാസത്തിലെ (മാർഗഴി) തിരുവാതിര നാളിലാണ്
അയലൂർ അഖിലേശ്വര ശിവന്റെ രഥോത്സവം ആഘോഷിക്കാറ്.
ഗ്രാമ-ബ്രാഹണസഭയുടെ നേതൃത്വത്തിൽ ധനു മാസത്തിലെ (December - January) അശ്വതി നാൾ തൊട്ടു തിരുവാതിര നാൾ വരെയാണ് ആഘോഷങ്ങൾ.
ധനുമാസത്തിലെ (മാർഗഴി) തിരുവാതിര നാളിലാണ്
അയലൂർ അഖിലേശ്വര ശിവന്റെ രഥോത്സവം ആഘോഷിക്കാറ്.
ഗ്രാമ-ബ്രാഹണസഭയുടെ നേതൃത്വത്തിൽ ധനു മാസത്തിലെ (December - January) അശ്വതി നാൾ തൊട്ടു തിരുവാതിര നാൾ വരെയാണ് ആഘോഷങ്ങൾ.
പിൻചരിത്രം:
കൊടകര നായരുടെ ക്ഷേത്രം ആയിരുന്നു ഇത് എന്ന് പറയപ്പെടുന്നു. കൊടകര-നായരുടെ സേനാനിയായിരുന്ന കുളങ്ങാട്ട് നായർ ക്ഷേത്രത്തിന്റെ ചുമതലക്കാരനായിരുന്നു എന്നും പറയപ്പെടുന്നു. ഈ ക്ഷേത്രം പല്ലവ കാലത്ത് നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു.
അഖിലേശ്വേരപുരം എന്നായിരുന്നു പേരെന്നും അകിൽ മരങ്ങൾ (വെള്ള ചന്ദനം) ധാരാളമായി ഉണ്ടായിരുന്നതിനാല്‍ അയിലൂർ (അകിലൂർ/അയലൂർ) എന്ന പേര് ഉണ്ടായി എന്നുമാണ് സങ്കല്പം. ഇടക്കാലത്തു കുറേക്കാലങ്ങളോളം ഈ ക്ഷേത്രം ഏതാനും ചില നമ്പൂതിരി കുടുംബങ്ങളുടെ സ്വന്തമായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീട് കൊച്ചി രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമായിയിത്തീർന്നു. ഇപ്പോള്‍ കൊച്ചിന് ദേവസ്വം ബോഡിന്റെ കീഴിലാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ, നെന്മാറ ദേവസ്വം സബ്-ഓഫീസിന്റെ ഭരണപരിധിയിലാണ് ഈ ക്ഷേത്രം.
ശ്രീ പാർത്ഥസാരഥി ക്ഷേത്രം: ശിവക്ഷേത്രസമുച്ചയത്തിനകത്ത് വടക്കു പടിഞ്ഞാറ് ഭാഗത്തായി അയിലൂർ ഗ്രാമ-ബ്രാഹ്മണസഭയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശ്രീ പാർത്ഥസാരഥി സങ്കൽപ്പത്തിലുള്ള ശ്രീകൃഷ്ണ വിഗ്രഹ ക്ഷേത്രവും പ്രസിദ്ധമാണ്!
ശ്രീകുറുംബാ ഭഗവതിക്ഷേത്രം:
ശ്രീ പാർത്ഥസാരഥി ക്ഷേത്രം: ശിവക്ഷേത്രസമുച്ചയത്തിനകത്ത് വടക്കു പടിഞ്ഞാറ് ഭാഗത്തായി അയിലൂർ ഗ്രാമ-ബ്രാഹ്മണസഭയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശ്രീ പാർത്ഥസാരഥി സങ്കൽപ്പത്തിലുള്ള ശ്രീകൃഷ്ണ വിഗ്രഹ ക്ഷേത്രവും പ്രസിദ്ധമാണ്!
ശ്രീകുറുംബാ ഭഗവതിക്ഷേത്രം:
അയലൂരില്‍
ശിവക്ഷേത്രത്തിന് നേരെ പടിഞ്ഞാറ് ഭാഗത്തായി ഏകദേശം 100 - 150അടി നടന്ന്ചെന്നാൽ വടക്കുമാറി മന്നം (മന്ദത്ത്) ശ്രീകുറുംബാ ഭഗവതി (കുടുംബ-)ക്ഷേത്രവുമുണ്ട് .ഇവിടുത്തെ
പ്രധാന മൂര്‍ത്തി കൊടുങ്ങല്ലൂര്‍ ഭഗവതി ആണ്.
|| ഓം കരചരണകൃതം
വാ-കായജം കര്മ്മജം വാ-
ശ്രവണനയനജംവാ-മാനസം
വാ അപരാധം |
വിഹിതമവിഹിതം വാ
- സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ-ശ്രീമഹാദേവശംഭോ
||
സന്ധ്യാദീപം
ശുഭം കരോതു
കല്ല്യാണം- ആരോഗ്യം സുഖസമ്പദഃ
ദ്വേഷബുദ്ധി
വിനാശായ- സന്ധ്യാദീപം നമോസ്തുതെ |
ദീപോ ജ്യോതി പരം
ജ്യോതി-ദീപോ ജ്യോതിര്‍ ജനാര്‍ദ്ദന
ദീപോ ഹരതുമേ പാപം
- ദ്വീപോ ജ്യോതിര്‍ നമോസ്തുതേ ||
.......... ദീപം..........
ദീപം.......... ദീപം..............!!
ദക്ഷിണാമൂർത്തി സ്തുതി
ഗുരവേ സര്‍വ്വലോകാനാം-ഭിഷജേ
ഭവരോഗിണാം
നിധയേ സര്വ്വവിദ്യാനാം-ദക്ഷിണാമൂര്‍ത്തയേ
നമഃ
- ഓം നമഃപ്രണവാര്‍ത്ഥായ-
ശുദ്ധജ്ഞാനൈക രൂപിണേ
നിര്‍മ്മലായ
പ്രശാന്തായ-ദക്ഷിണാമൂര്‍ത്തയേ നമഃ
- ത്വമേവ മാതാ ച
പിതാത്വമേവ-ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യാദ്രവിണം ത്വമേവ - ത്വമേവ സര്‍വ്വം മമ ദേവദേവ ||
ഗണപതിവന്ദനം
ഓം ഏകദന്തായ വിദ്മഹേ | വക്രതുണ്ഡായ ധീ മഹി |
തന്നോ ദന്തി
പ്രചോദയാത് ||
➥ഏകദന്തം
മഹാകായം-തപ്തകാഞ്ചന സന്നിഭം
ലംബോദരം
വിശാലാക്ഷം-വന്ദേഹം ഗണനായകം
➽ഗജാനനം
ഭൂതഗണാദിസേവിതം |
കപിത്ഥജംബൂഫലസാരഭക്ഷിതം ||
കപിത്ഥജംബൂഫലസാരഭക്ഷിതം ||
ഉമാസുതം
ശോകവിനാശകാരണം |
നമാമി വിഘ്നേശ്വരപാദപങ്കജം ||
➧ സര്‍വ്വ വിഘ്നഹരം
ദേവം |
സര്‍വ്വ വിഘ്ന വിവര്‍ജിതം ||
സര്‍വ്വ വിഘ്ന വിവര്‍ജിതം ||
സര്‍വ്വസിദ്ധി
പ്രദാതാരം |
വന്ദേഹം ഗണനായകം ||
വന്ദേഹം ഗണനായകം ||
⧪ രൂപം ബലം ശ്രീയം
ദേഹി-യശോ വീര്യം ഗജാനന |
മേധാംപ്രജ്ഞാം
തഥാകീര്‍ത്തിം വിഘ്നരാജനമോസ്തുതേ ||
ആദിപൂജ്യായ
ദേവായ ദന്തമോദക ധാരിണേ |
വല്ലഭാ
പ്രാണകാന്തായ-ശ്രീ ഗണേശായ മംഗളം ||
സുബ്രഹ്മണ്യ
വന്ദനം
ഓം തത്പുരുഷായ
വിദ്മഹേ |
മഹാസേനായ ധീമഹി |
തന്നോസ്കന്ദ: പ്രചോദയാത് ||
മഹാസേനായ ധീമഹി |
തന്നോസ്കന്ദ: പ്രചോദയാത് ||
- ഷഡാനനം
കുങ്കുമരക്തവര്‍ണ്ണം- മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും
സുരസൈന്യനാഥം-ഗുഹം സദാഹം ശരണം പ്രപദ്യേ||
ശാസ്തൃ വന്ദനം
ഓം രേവന്തായ
വിദ്മഹേ-മഹാശാസ്ത്രേ ധീമഹി
തന്നോ ശാസ്താ
പ്രചോദയാത്
- ഭൂതനാഥ
സദാനന്ദാ-സര്‍വ്വഭൂത ദയാപരാ
രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോനമഃ
ക്ഷേത്ര ദര്‍ശനം :- ഓരോ ക്ഷേത്രത്തിലും ആരാധനാ മൂര്‍ത്തി
ഏതെന്നു മനസ്സിലാക്കി അതതു മൂര്‍ത്തിയുടെ മൂലമന്ത്രം ജപിച്ചു വേണം പ്രദിക്ഷണം
വയ്ക്കുവാന്‍ .ക്ഷേത്ര ദര്‍ശനത്തില്‍ പ്രദിക്ഷ്ണത്തിന് വളരെ പ്രാധാന്യം
ആചാര്യന്മാര് കല്പിചിട്ടുണ്ട്.
'പ്ര' എന്നതിന് ...
.സര്‍വ്വ ഭയ നാശം
'ദ' എന്നതിന് ......മോക്ഷ ദായകം.
'ക്ഷി' എന്നതിന് ...
രോഗനാശകം
'ണം' എന്നതിന് ...
ഐശ്വര്യപ്രദം
ഇങ്ങിനെയാണ് പ്രദിക്ഷണം എന്നതിനെ വിവക്ഷിക്കുന്നത് .
("പ്ര' ഛിന്നതി ഭയം സര്‍വ്വേ, "ദ' കാരോ മോക്ഷസിദ്ധിദേഃ |
"ക്ഷി' കാരോ ത്ക്ഷീയതേ രോഗോ, "ണ' കാരം ശ്രീ പ്രദായകം ||)
പ്രദക്ഷിണ സംഖ്യ
'ഏകം വിനായകേ
കുര്യാത് ദ്വേ സൂര്യേ
ത്രീണി ശങ്കരേ
ചത്വാരി ദേവ്യാ വിഷ്ണൗച സപ്താശ്വരത്ഥേ പ്രദക്ഷിണം'
ഗണപതിക്ക്
ഒന്നും സൂര്യന് രണ്ടും ശ്രീശങ്കരന് മൂന്നും ദേവിക്കും വിഷ്ണുവിനും നാലുവീതവും
പ്രദക്ഷിണം വയ്ക്കേണ്ടതാണ്.
അശ്വത്ഥ വൃക്ഷത്തിന് ഏഴുപ്രാവശ്യം, 21 പ്രാവശ്യം ശ്രേഷ്ഠകരവുമാകുന്നു.
പൊതുവേ എല്ലാ ദേവതകള്‍ക്കും മൂന്നു പ്രദക്ഷിണമാകാം.
➥ആദ്യത്തെ
പ്രദക്ഷിണംകൊണ്ട് ഭക്തന് പാപത്തില്‍നിന്ന് മുക്തനാകുന്നു. ➥ദേവദര്‍ശനാനുമതിയാണ് രണ്ടാമത്തെ
പ്രദക്ഷിണംകൊണ്ട് ഫലമാകുന്നത്.
➥മൂന്നാമത്തെ
പ്രദക്ഷിണംകൊണ്ട് ഐശ്വര്യവും സുഖവും ലഭിക്കുന്നു.
➥പ്രദക്ഷിണം വയ്ക്കുമ്പോള്‍
ബലിക്കല്ല്, കിണറിനു
കിഴക്കായുള്ള നിർമ്മാല്യധാരിയായ
ചണ്ഡേശ്വരന്റെ പ്രതിഷ്ഠ, വടക്കുഭാഗത്തുള്ള
അഭിഷേക തീർത്ഥം ഒഴുകുന്ന ഓവ് എന്നിവയൊന്നും തന്നെസ്പര്ശിക്കരുത്. അഥവാ സ്പര്‍ശിച്ചുപോയാല്‍
വീണ്ടും സ്പര്‍ശിക്കാതെ അപരാധത്തില്‍ ക്ഷമപറഞ്ഞ് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. 'അഭിഷേകതീര്ത്ഥം' ഒഴുകുന്ന ഓവില് തൊടുകയോ, ഓവിലെ തീര്‍ത്ഥം കോരിക്കുടിക്കുകയോ അരുതെന്നാണ്
പണ്ഡിതമതം. ഓവിൽ കൈതൊടാതെ തീർത്ഥം ഉള്ളം കയ്യിലെടുത്ത് മൂർദ്ധാവിൽ
തളിക്കാവുന്നതാണ് .
ശിവക്ഷേത്രത്തിൽ അർദ്ധപ്രദക്ഷിണം മാത്രം: അഖിലേശ്വര ക്ഷേത്രത്തിൽ സാധാരണ
ശിവക്ഷേത്രങ്ങളിലേതുപോലെത്തന്നെ തന്ത്ര -ആഗമങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ള
അർദ്ധപ്രദക്ഷിണം മാത്രമേ ചെയ്യാൻ പാടുള്ളുവെന്നാണ് പണ്ഡിതാഭിപ്രായം.
സപ്തമാതൃക്കൾക്കും ശ്രീകോവിലിന്റെ
ചുറ്റിലുമായി പ്രദക്ഷിണവഴിയിലുള്ള ബലിക്കല്ലുകളും വലതുവശത്തു വരത്തക്കവണ്ണം തൊഴുകൈയ്യോടെ പ്രദക്ഷിണമായി ചുറ്റി
ശ്രീകോവിലിന്റെ വടക്കുഭാഗത്തെത്തിയാൽ, കിണറിനു പടിഞ്ഞാറുവശം ഓവിന്റെ വടക്കുഭാഗത്തായുള്ള ഒടുവിലത്തെ ബലിക്കല്ലിനെയും
വലതുഭാഗം വരത്തക്കവണ്ണം തന്നെ ചുറ്റി ഓവിലെ തീർത്ഥം (ഓവുതൊടാതെ) ഉള്ളം
കയ്യിലെടുത്തു മൂർദ്ധാവിൽ തളിച്ചശേഷം ബലിക്കല്ലിനും ശ്രീകോവിലിനും ഇടയിലൂടെ
തിരിച്ചു നടന്ന് നന്തികേശ്വരന്റെ പിറകിൽ സിംഹവാഹിനിയായ പരാശക്തിയെയും തുടർന്ന്
നന്തിയെയും വണങ്ങി നമസ്കാരമണ്ഡപത്തിന്റെ കിഴക്കുവശത്തേക്കു നടക്കുക. നേരെ
വടക്കോട്ടു പോയി കിണറിനടുത്തായുള്ള ചണ്ഡേശ്വരന്റെ പ്രതിഷ്ഠയെ വലതുവശം
വരത്തക്കവണ്ണം കിണറിനും ചണ്ഡേശ്വരനും ഇടയിലൂടെ ഓവിന്റെ സമീപം വരെ നടക്കുക.
ഓവുമുറിച്ചു കടക്കാതെ ശ്രീകോവിലിന്റെ മേല്കൂരയിലേയ്ക്ക് താഴെ വടക്കുദർശനമായി
ഇരുന്നരുളുന്ന കുബേരനെ കൂടി തൊഴുതു വണങ്ങി വലതുതിരിഞ്ഞു ചണ്ഡേശ്വരനെ ഞൊട്ടയിട്ടു
വിളിച്ചു പ്രാർത്ഥിച്ചു വണങ്ങി, നേരെ തെക്കു ഭാഗത്തേയ്ക്ക് തന്നെ നടന്ന് തുടങ്ങുക.
വീണ്ടും ശ്രീകോവിലിന്റെ മുകൾഭാഗത്തു മേൽക്കൂരയ്ക്ക് താഴെയായി നേരെ കിഴക്കോട്ടു
മുഖമായി ഇരിക്കുന്ന ബ്രഹ്മാവിനെ തൊഴുതു വണങ്ങുക. മുന്നോട്ട് തെക്കോട്ടുതന്നെ
നടന്ന് അഖിലേശ്വരന്റെ നടയിൽ (സ്ത്രീകൾ അവരവരുടെ വലതു മാറിയും പുരുഷന്മാർ അവരവരുടെ
ഇടതുമാറിയും നിന്ന് തൊഴുതു വണങ്ങുക. ശരീരം കുനിഞ്ഞുള്ള നമസ്കാരം പതിവില്ല
(വേദജ്ഞരായ ബ്രാഹ്മണർ ജപിക്കാനും വേദോച്ചാരണ ശേഷവും നമസ്കാരമണ്ഡപത്തിൽ സാഷ്ടാംഗ
നമസ്കാരം പതിവുണ്ട് )
➥രാവിലെ
പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും
ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും
വൈകുന്നേരം സര്‍വ്വപാപ പരിഹാരവും
അര്‍ദ്ധരാത്രി (ഉത്സവങ്ങള്ക്കാകാം) മോക്ഷവും ലഭിക്കും.
ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും
വൈകുന്നേരം സര്‍വ്വപാപ പരിഹാരവും
അര്‍ദ്ധരാത്രി (ഉത്സവങ്ങള്ക്കാകാം) മോക്ഷവും ലഭിക്കും.
ദക്ഷിണ
''ആചാര്യഃ
സ്യാദുപദ്രഷ്ടോ ദേവസാന്നിദ്ധ്യകാരകഃ
അര്ച്ചനാദ്യഖിലം
കാര്യം തന്നിയോഗേന കാരയേല്‍.''
============|||||||||||||||||||||=============================
============|||||||||||||||||||||=============================
കാണിക്കയിട്ട്
ദേവനെ തൊഴുമ്പോള്‍ ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിയേയും വന്ദിക്കേണ്ടതാണ്.
ദേവന് കാണിക്കയിടുന്ന ഭക്തന് തന്ത്രിക്കും ദക്ഷിണ നല്‍കേണ്ടതാണ്.
നിത്യനൈവേദ്യപൂജാ കര്‍മ്മങ്ങളെക്കൊണ്ട് ദേവന്റെ ചൈതന്യം നിലനിര്‍ത്തുന്നത്
ശാന്തിക്കാരനാണ്. ദേവന്റെ സംരക്ഷകസ്ഥാനമാണ് അദ്ദേഹത്തിന്. അതിനാല്‍
അദ്ദേഹത്തിനും കാണിക്കയായി ദക്ഷിണ നല്‍കേണ്ടതാണ്. കൂടാതെ ക്ഷേത്രയജ്ഞത്തില്‍
നാമും പങ്കാളിയാകേണ്ടതാണ്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിലിടുവാന് അല്പം പണമോ,
അര്ച്ചനയ്ക്കായി ഒരു കൈക്കുമ്പിള്‍ പുഷ്പമോ,
വിളക്കു കത്തിക്കുവാനായി അല്പം നെയ്യോ,
എണ്ണയോ, നിവേദ്യ സാധനങ്ങളോ കൊണ്ടുവരുന്നതിനാല്‍
ക്ഷേത്രകാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതെല്ലാം ദേവനുള്ള സമര്‍പ്പണമാണെന്ന്
ഭക്തിപൂര്‍വ്വം ചിന്തിക്കുകയും വേണം. നമ്മുടെ ത്യാഗപൂര്‍ണ്ണമായ സഹകരണമാണത്.
പ്രസാദം
തീര്‍ത്ഥവും
പൂവും ചന്ദനവുമാണ് സാധാരണ പ്രസാദമായി ലഭിക്കുക. അത് ദേവന് അര്പിച്ചു
കഴിഞ്ഞതാണ്, അതിനാല്‍
ദേവചൈതന്യം ഉള്‍ക്കൊള്ളുന്നതിന് തുല്യമാണ്. യജ്ഞശിഷ്ടമാണത്. തീര്‍ത്ഥം
ദേഹത്തും തലയിലും തളിക്കുകയും ആചമിക്കുകയും ചെയ്യാം. സ്ഥൂലസൂക്ഷ്മദേഹങ്ങള്
ദേവചൈതന്യമാകുന്ന അമൃതവര്‍ഷത്തില്‍ പൂര്‍ണ്ണമായി മജ്ജനം ചെയ്യുകയാണിവിടെ. പൂവ്
തലയില്‍ ചൂടാം. ചന്ദനം പുറത്തിറങ്ങിയേ നെറ്റിയില്‍ തൊടാവൂ എന്ന് ചിലര്‍
പറയുന്നു. പുഷ്പം ആകാശപ്രതീകവും ചന്ദനം ഭൂപ്രതീകവും ആകയാല്‍ ഇവ
സ്വീകരിക്കുന്നതുകൊണ്ട് ആകാശം മുതല്‍ ഭൂമിവരെ വ്യാപ്തമായ ദിവ്യദേഹത്തിന്റെ സൃഷ്ടിയാണ്
നടക്കുന്നത്. അതോടെ ഭക്തന് ദേവചൈതന്യം കുടികൊള്ളുന്ന ദിവ്യശരീരമാകുന്നു. ഈ
ചൈതന്യവത്തായ ശരീരവുമായാണ് നാം ഭവനങ്ങളിലേക്ക് പോകുന്നത്.
നിത്യേന ദേവനെ
പ്രാപിക്കുകയും ആ പവിത്ര ചൈതന്യം ഉള്‍ക്കൊണ്ട് ജീവിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗരാജ്യം
ഈ ഭൂമിയില്‍ തന്നെയെന്ന അനുഭവമുണ്ടാകും.
അർച്ചനയും വഴിപാടുകളും
ശ്രീപരമശിവന് ഇഷ്ട പുഷ്പം കൂവളത്തിലയാണ്. ആയുര്‍സൂക്താര്‍ച്ചന, സ്വയംവരപുഷ്പാഞ്ജലി, ഉമാമഹേശ്വരപുഷ്പാഞ്ജലി, മംഗല്യപുഷ്പാഞ്ജലി, എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന് രുദ്രഹോമം, മഹാമൃത്യുഞ്ജയഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ ഹോമങ്ങളാണ് നടത്തേണ്ടത്. ഫലം ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ. ശിവന്റെ മൂലമന്ത്രമായ ‘ഓം നമ:ശിവായ’ നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.
|| വ്രതങ്ങള്‍ ||
അർച്ചനയും വഴിപാടുകളും
ശ്രീപരമശിവന് ഇഷ്ട പുഷ്പം കൂവളത്തിലയാണ്. ആയുര്‍സൂക്താര്‍ച്ചന, സ്വയംവരപുഷ്പാഞ്ജലി, ഉമാമഹേശ്വരപുഷ്പാഞ്ജലി, മംഗല്യപുഷ്പാഞ്ജലി, എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന് രുദ്രഹോമം, മഹാമൃത്യുഞ്ജയഹോമം, മൃത്യുഞ്ജയഹോമം തുടങ്ങിയ ഹോമങ്ങളാണ് നടത്തേണ്ടത്. ഫലം ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ. ശിവന്റെ മൂലമന്ത്രമായ ‘ഓം നമ:ശിവായ’ നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.
|| ഓം നമ: ശിവായ
||
അയിലൂർ ശ്രീ അഖിലേശ്വര ശിവക്ഷേത്രം
പൂജാ / വഴിപാടു നിരക്കുകൾ (As on 1/1/2017)
|
|||
അർച്ചന
|
വിളക്ക്
|
||
പുഷ്പാർച്ചന (നാമ - നക്ഷത്രം)
|
08.00
|
നെയ്വിളക്ക്
|
12.00
|
പുഷ്പാഞ്ജലി
|
20.00
|
പിൻവിളക്ക്
|
10.00
|
ഐകമത്യ പുഷ്പാഞ്ജലി
|
20.00
|
ചുറ്റുവിളക്ക് (നിറമാല)
|
2600.00
|
മൃത്യുഞ്ജയ പുഷ്പാഞ്ജലി
|
20.00
|
ദീപസ്തംഭം
|
550.00
|
ഉമാമഹേശ്വരി പുഷ്പാഞ്ജലി
|
20.00
|
ഹോമം
|
|
മന്ത്രപുഷ്പാഞ്ജലി
(സ്വയംവരം)
|
25.00
|
ഗണപതിഹോമം
|
60.00
|
മന്ത്രപുഷ്പാഞ്ജലി
(സാരസ്വതം)
|
20.00
|
കറുക ഹോമം
|
90.00
|
മന്ത്രപുഷ്പാഞ്ജലി (അഘോരം)
|
20.00
|
മൃത്യുഞ്ജയ ഹോമം
|
200.00
|
മന്ത്ര ആരാധന (ഭാഗ്യസൂക്തം)
|
20.00
|
മഹാമൃത്യുഞ്ജയഹോമം
|
325.00
|
മന്ത്ര ആരാധന (ആയു:സൂക്തം)
|
20.00
|
തിലഹോമം ചെറുത്
|
30.00
|
മന്ത്ര ആരാധന (പുരുഷസൂക്തം)
|
20.00
|
തിലഹോമം വലുത്
|
100.00
|
നിവേദ്യം
|
അഭിഷേകം
|
||
നെയ്പായസം
|
60.00
|
ജലധാര
|
35.00
|
കടുമധുരം പായസം
|
115.00
|
രുദ്രാഭിഷേകം
|
350.00
|
പാൽപായസം
|
60.00
|
ശംഖാഭിഷേകം
|
150.00
|
വെള്ളനിവേദ്യം
|
20.00
|
വലിയധാര
|
200.00
|
ഒറ്റയപ്പം
|
60.00
|
ക്ഷീരധാര
|
45.00
|
അപ്പം
|
60.00
|
പ്രത്യേക പൂജകൾ
|
|
പാനകം (മുരുകന്)
|
25.00
|
ഉമാമഹേശ്വരി
പൂജ (ദേവിക്ക്)
|
75.00
|
പൂജ
|
ഭഗവതിസേവ (ദേവിക്ക്)
|
70.00
|
|
കൂവളമാല
|
15.00
|
മാലപൂജിക്കൽ
|
15.00
|
കറുകമാല
|
15.00
|
വിദ്യാരംഭം - സരസ്വതിപൂജ
|
35.00
|
ശത്രുസംഹാര പൂജ
|
35.00
|
ചോറൂണ്
|
50.00
|
ഒരുദിവസപൂജ
|
900.00
|
എള്ളുകിഴി (ശാസ്താവിന്)
|
05.00
|
ഒരുനേരപൂജ
|
380.00
|
നീരാഞ്ജനം (ശാസ്താവിന്)
|
35.00
|
നാഗങ്ങൾക്ക്
|
കെട്ടുനിറ (അയ്യപ്പസേവ)
|
20.00
|
|
നാഗപൂജ
|
75.00
|
||
നാഗത്തിനു
നൂറും പാലും
|
35.00
|
| വാഹനപൂജ |
|
201.00
|
ബ്രഹ്മരക്ഷസ്സിന്
|
|| വിവാഹം ||
|
500.00
|
|
പൂജയും
നിവേദ്യവും
|
75.00
|
||| വീഡിയോ ഫീസ് |||
|
500.00
|
തിങ്കളാഴ്ച വ്രതം
:-
ജാതകത്തിലെ
ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും മംഗല്യസിദ്ധിയ്ക്കും വൈധവ്യദോഷ പരിഹാര ത്തിനും
ഈ വ്രതം അനുഷ്ഠിക്കുന്നു. സാമാന്യ വ്രതവിധിയനു സരിച്ചുള്ള നിഷ്ഠകളും ശുദ്ധിയും
പാലിച്ചുകൊണ്ടും ഉപവസിച്ചു കൊണ്ടും ഈ ദിവസം കഴിയണം. ജാതകത്തില്‍ ചന്ദ്രന് പക്ഷ
ബലമുള്ളവര്‍,
ചന്ദ്രദശാകാലത്ത് ഈ വ്രതം അനുഷ്ഠിക്കുകയാ ണെങ്കില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം
നടത്തുക, ദേവീമാഹാത്മ്യം പാരാ യണം
ചെയ്യുക, വെളുത്തപൂക്കള്‍കൊണ്ട്
ദുര്‍ഗ്ഗാദേവിയ്ക്ക് അര്‍ച്ചന നടത്തുക ആദിയായ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കുന്നത്
ഉത്തമമാണ്. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലാത്തവര്‍ ആ ദശാകാലത്ത്
ഭദ്രകാളീക്ഷേത്രദര്‍ശനമാണ് നടത്തേണ്ടത്. പൗര്‍ണ്ണ മിയും തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന
ദിവസം ദുര്‍ഗ്ഗാക്ഷേത്ര ദര്‍ശനവും, അമാവാസിയും
തിങ്കളാഴ്ചയും ഒത്തുചേര്‍ന്നുവരുന്ന ദിവസം ഭദ്രകാളീക്ഷേത്രദര്‍ശനവും നടത്തുന്നത്
ചന്ദ്രദോഷ ശാന്തിയ്ക്ക് ഉത്തമമാണ്.
മംഗല്യസിദ്ധിയ്ക്കും
വൈധവ്യദോഷപരിഹാരത്തിനുമായി തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ സാമാന്യമായ
വ്രതനിഷ്ഠ, ഉപവാസം എന്നിവ
അനുഷ്ഠിയ്ക്കുകയും ഉമാമഹേശ്വര ക്ഷേത്ര ത്തില്‍ ദര്‍ശനം നടത്തുകയും സ്വയംവരാര്‍ച്ചന
നടത്തുകയും ചെയ്യേണ്ടതാണ്. സ്വയംവര പാര്‍വ്വതീസ്തോത്രങ്ങള്‍ വ്രതകാലത്ത്
ജപിയ്ക്കുന്നതും ഉത്തമമാണ്. ദോഷകാഠിന്യ മനുസരിച്ച് 12,18,41 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഈ വ്രതമനുഷ്ഠിക്കാം. ശ്രാവണ
മാസത്തില്‍ തിങ്കളാഴ്ചവ്രതമനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഉത്തമ മാണ്. അതുപോലെ രോഹിണീ
നക്ഷത്രവും തിങ്കളാഴ്ചയും ഒത്തു വരുന്ന ദിവസം ചന്ദ്രദോഷ ശാന്തി കര്‍മ്മങ്ങളും
സ്വയംവര പൂജയും നടത്തുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്കുന്നു.
ചൊവ്വാഴ്ച വ്രതം
:-
ജാതകപ്രകാരം
ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷംമൂലം
വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം
കൂടാതെ വിവാഹം കഴിയ്ക്കേണ്ടിവരുന്നതുമൂലം ചൊവ്വായുടെ അനിഷ്ടഫലങ്ങള്‍
അനുഭവിയ്ക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ച വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്.
സാമാന്യ വ്രതനിഷ്ഠ, ഉപവാസം എന്നിവ
അനുഷ്ഠിയ്ക്കുക, ചുവന്നപൂക്കള്‍
കൊണ്ട് അംഗാരക പൂജ നടത്തുക, അംഗാരക സ്തോത്രങ്ങള്‍
ജപിയ്ക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍
സഞ്ചരിയ്ക്കുന്ന കാലം ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.
വ്രതദിവസം സന്ധ്യ കഴിഞ്ഞ് ഉപ്പുചേര്‍ത്ത ആഹാരം കഴിയ്ക്ക രുത്. ദോഷകാഠിന്യം
അനുസരിച്ച് 12,18,41 എന്നീ കണക്കില്‍
തുടര്‍ ച്ചയായി ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിയ്ക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍
നില്ക്കുന്നവര് വ്രതദിവസം സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനവും
സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്തോത്രങ്ങള്‍ ജപിയ്ക്കേണ്ടതുമാണ്. ചൊവ്വ
യുഗ്മരാശിയിലാണ് നില്ക്കുന്ന തെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളീ സ്തോത്ര ജപം എന്നിവയാണ് അനുഷ്ഠിയ്ക്കേണ്ടത്.
ബുധനാഴ്ച വ്രതം
:-
ബുധദശാകാലമുള്ളവര്‍
ബുധനാഴ്ചതോറും ഈ വ്രതം അനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രത സിദ്ധികളും
ഉപവാസവും അനുഷ്ഠിയ്ക്കുക. വ്രതദിവസം പച്ച നിറമുള്ള പൂക്കള്‍ കൊണ്ട് ബുധനെ
പൂജിയ്ക്കുക, ശ്രീകൃഷ്ണ
ക്ഷേത്ര ദര്‍ശനം നടത്തുക എന്നിവയും വേണം.
വ്യാഴാഴ്ച വ്രതം
:-
വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനിഷ്ഠമായവര്‍ എന്നിവര്‍ ഈ
വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്ത മമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിയ്ക്കേണ്ടതാണ്.
തുടര്‍ച്ച യായി നിശ്ചിതവ്യാഴാഴ്ചകള്‍ വ്രതമനുഷ്ഠിച്ചശേഷം വ്രതസ മാപ്തി വരുത്തുന്ന
വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ,
ബ്രാഹ്മ ണഭോജനം എന്നിവ നടത്തുകയും വേണം.
തികച്ചും സാത്ത്വിക മായ മനോഭാവത്തോടുകൂടി വേണം വ്യാഴാഴ്ച വ്രതം അനുഷ്ഠി യ്ക്കുവാന്‍.
വെള്ളിയാഴ്ച
വ്രതം :-
ശുക്രദശാകാലമുള്ളവരാണ്
ഈ ദിവസം വ്രതം അനുഷ്ഠിയ്ക്കേണ്ടത്. പൊതുവായ ഐശ്വര്യത്തിനും വെള്ളിയാഴ്ച
വ്രതമനുഷ്ഠിയ്ക്കാം. സാമാന്യവ്രതവിധികളും ഉപവാസവും പാലിയ്ക്കുക, ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേ ശ്വരീ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം
നടത്തുക. വെളുത്ത പൂക്കള്‍കൊണ്ട് ശുക്രപൂജ ചെയ്യുക, എന്നിവയാണ് വ്രതദിവസം അനുഷ്ഠിയ്ക്കേണ്ട കര്‍മ്മങ്ങള്‍.
മംഗല്യസിദ്ധി, ധനധാന്യസമൃദ്ധി
എന്നിവ പ്രധാന്യം ചെയ്യുവാന്‍ കഴിയുന്ന വ്രതമാണിത്.
ശനിയാഴ്ച വ്രതം
:-
ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവ യുടെ ദോഷങ്ങള്‍ അകറ്റുന്നതിന് ഈ ദോഷകാലങ്ങളില്‍
മുഴു വനും ശനിയാഴ്ച വ്രതമനുഷ്ഠിയ്ക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധി, ഉപവാസം, ഒരിയ്ക്കലൂണ് എന്നിവ പാലിയ്ക്കണം. ശനീശ്വരകീര്‍ത്തനങ്ങള്‍, ശാസ്താകീര്‍ത്തനങ്ങള്‍ എന്നിവ ജപിയ്ക്കുകയും
ശാസ്താക്ഷേത്രദര്ശനം നടത്തി നീരാഞ്ജനം തുടങ്ങിയ വഴിപാടുകള്‍ നടത്തണം.
കറുത്തവസ്ത്ര ധാരണം, ശനീശ്വരപൂജ
എന്നിവയും ഉത്തമമാണ്. ശനിദോഷമുള്ളവര്‍ അന്ന് എണ്ണതേയ്ച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കണം.
നിശ്ചിതദിവസങ്ങളിലെ വ്രതാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചശേഷം അതാതു ഗ്രഹശാന്തികര്‍മ്മങ്ങളായ
പൂജ, ഹോമം എന്നിവ നട
ത്തുന്നതാണ് ഉത്തമം. ചൊവ്വാദോഷ പരിഹാരത്തിനായി 12 ചൊ വ്വാഴ്ച വ്രതമനുഷ്ഠിച്ചു എന്നുകരുതുക, പന്ത്രണ്ടു (12) ചൊവ്വാഴ്ചകളിലായി അംഗാരകപൂജ, ഹോമം, യന്ത്രധാരണം,
രത്ന ധാരണം തുടങ്ങിയവും നടത്തുന്നത്
ഫലപ്രദമാണ്.
|||||||||||||||||||||||||| **********************
||||||||||||||||||||||||||||||
ഓം നമഃശിവായഃ
ഓം നമഃശിവായഃ
ഓം നമഃശിവായഃ
ഓം നമഃശിവായഃ
-ഓം തത്പുരുഷായ
വിദ്മഹേ-മഹാദേവായ ധീ മഹി
തന്നോ രുദ്ര
പ്രചോദയാത്
-വന്ദേ ശംഭും
ഉമാപതിം-സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ
പന്നഗഭൂഷണം-മൃഗധരം വന്ദേ പശൂനാംപതിം
വന്ദേ
സൂര്യശശാങ്ക വഹ്നി നയനം-വന്ദേ മുകുന്ദപ്രിയം
വന്ദേ
ഭക്തജനാശ്രയം ച വരദം-വന്ദേ ശിവം ശങ്കരം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ
മഹേശ്വരായ
നിത്യായ ശുദ്ധായ
ദിഗംബരായ
-സ്മൈ നകാരായ
നമഃശിവായ
മന്ദാകിനീസലിലചന്ദനചര്ച്ചിതായ
നന്ദീശ്വര
പ്രമദനാഥ മഹേശ്വരായ
മന്ദാരപുഷ്പ
ബഹുപുഷ്പസു പൂജിതായ
തസ്മൈ മകാരായ
നമഃശിവായ
-ശിവായ ഗൗരീ
വദനാരവിന്ദ
-സൂര്യായ
ദക്ഷാദ്ധ്വര നാശകായ
ശ്രീനീലകണ്ഠായ
വൃഷദ്ധ്വജായ
-തസ്മൈ
ശികാരായനമഃശിവായ
വസിഷ്ട കുംഭോത്ഭവ
ഗൗതമാര്യ
മുനീന്ദ്രദേവാര്‍ച്ചിത
ശേഖരായ
ചന്ദ്രാര്‍ക്കവൈശ്വാനരലോചനായ
തസ്മൈ
വകാരായനമഃശിവായ
യക്ഷസ്വരൂപായ
ജടാധരായ
പിനാകഹസ്തായ
സനാതനായ
ദിവ്യായ ദേവായ
ദിഗംബരായ-
തസ്മൈ യകാരായ
നമഃശിവായ
പഞ്ചാക്ഷരമിദം
പുണ്യം
യഃപഠേത്
ശിവസന്നിധൗ
ശിവലോകമവാപ്നോതി
ശിവേന സഹമോദതേ
നമസ്തേസ്തു
ഭഗവന്‍ വിശ്വേശ്വരായ
മഹാദേവായ -ത്രയംബ
കായ
ത്രിപുരാന്ധകായ-ത്രികാഗ്നികാലായ-കാലാഗ്നിരുദ്രായ-നീലകണ്ഠായ-മൃത്യുഞ്ജയായ-സര്‍വ്വേശ്വരായ-സദാശിവായ-
ശ്രീമന്‍
മഹാദേവായ നമഃ
ഓം ത്ര്യംബകം
യജാമഹെ | -സുഗന്ധിം പുഷ്ടിവര്‍ദ്ധനം
|
ഉര്‍വാരുകമിവ
ബന്ധനാത് | -മൃത്യോര്‍മുക്ഷീയമാമൃതാത്
||
-ശിവം ശിവകരം
ശാന്തം-
ശിവാത്മാനം
ശിവോത്തമം
ശിവമാര്‍ഗ്ഗ
പ്രണേതാരം-
പ്രണതോസ്മി
സദാശിവം
-അന്യഥാ ശരണം
നാസ്തി
-ത്വമേവ ശരണം മമ
തസ്മാത്
കാരുണ്യഭാവേന
-രക്ഷരക്ഷമഹേശ്വര
============== ||||||||||| ============
{ കേൾക്കാൻ വളരെ ഇമ്പമാർന്ന ഒരു 'sivathandavastothra' YouTube video link on ഇതോടൊപ്പം ചേർത്തിരിക്കുന്നു. ലിങ്ക്അഡ്രസ് കംപ്യൂട്ടർ ബ്രൗസറിൽ
കോപ്പി പേസ്റ്റ് ചെയ്യുക} https://youtu.be/ZZ-WoPkxpTA
===============|||||||||||==============================
പാലക്കാടിന്റെ പ്രത്യേകതെകൾ അറിയാൻ:
https://www.google.co.in/?gws_rd=ssl സെർച്ച് ചെയ്യുക
================================================
Lord Siva and the Rudra Hridaya Upanishad:
{ കേൾക്കാൻ വളരെ ഇമ്പമാർന്ന ഒരു 'sivathandavastothra' YouTube video link on ഇതോടൊപ്പം ചേർത്തിരിക്കുന്നു. ലിങ്ക്അഡ്രസ് കംപ്യൂട്ടർ ബ്രൗസറിൽ
കോപ്പി പേസ്റ്റ് ചെയ്യുക} https://youtu.be/ZZ-WoPkxpTA
===============|||||||||||==============================
പാലക്കാടിന്റെ പ്രത്യേകതെകൾ അറിയാൻ:
https://www.google.co.in/?gws_rd=ssl സെർച്ച് ചെയ്യുക
================================================
Lord Siva and the Rudra Hridaya Upanishad:
Here is some text adapted from ‘Rudra Upanishad’. After prostrating before the celebrated form of Sri Mahadeva-Rudra in his heart, adoring the sacred Bhasma and Rudraksha and mentally reciting the great Mahavakya-Mantra, Tarasara, Sri Suka asked his father Sri Vyasa Maharshi, thus:
Who is the real God of gods? In whom are all these existences established? By worshipping whom, can I please the Devas in whole?
Hearing these words, Sri Veda Vyasa replied thus:
Rudra is the embodiment of all Devas. All devas are merely different manifestations of Sri Rudra Himself. On the right side of Rudra, there is the sun, then the four-headed Brahma, and then three Agnis (fires). On the left side, there exist Sri Umadevi, and also Vishnu and Soma (moon).
All the mobile and immobile creation of this universe is filled up with Uma and Rudra. The Vyakta is Sri Uma, and the Avyakta is Lord Siva. The combination of Uma and Sankara is Vishnu.
"The Pranava is the bow. The Atman is the arrow. The Para-Brahman is the target. Just like the arrow, the Atman will become one with Brahman".
But all these three, the bow, the arrow and the target are not different from that Sadasiva. There do not shine the bodies of the sun, moon or the stars. There does not blow the wind, there do not exist many Devatas. He, the One Lord only exists. He only, the Purity of purities, shines for ever and ever.
This whole creation of Svarga, Martya and Pathaala Lokas is a big tree. Vishnu is the first portion (the upper branches) of this tree. Brahma is the stem AND The root is Lord Siva!
This whole creation of Svarga, Martya and Pathaala Lokas is a big tree. Vishnu is the first portion (the upper branches) of this tree. Brahma is the stem AND The root is Lord Siva!





