Monday, 2 January 2017

കേരളവും കേരളത്തിന്റെ അയിലൂരും !

അയിലൂർ ഗ്രാമ പഞ്ചായത്ത് പാലക്കാട് ജില്ലയിലാണ്. അയിലൂർ ഗ്രാമം അയലൂർ പുഴയുടെ തീരത്താണ്. കേരള തമിഴ്നാട് അതിർത്തിയിലെ ആനമലയിൽനിന്നും ഉദ്ഭവിക്കുന്ന ഗായത്രിപ്പുഴയെ പോഷിപ്പിക്കുന്ന പ്രധാനപ്പെട്ട ഉപനദികളിൽ ഒന്നാണ് അയലൂർ പുഴ! മറ്റുള്ള ഉപനദികൾ: മംഗലം, അയലൂര്‍, വണ്ടാഴി, മീങ്കര. (ഗായത്രിപ്പുഴ തുടർന്നും കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, വടക്കാഞ്ചേരി, കോണിയാഴി, പഴയന്നൂര്‍ എന്നിവിടങ്ങളിലൂടെ ഒഴുകി മായന്നൂരില്‍ വച്ചു പ്രധാന നദിയുമായി സന്ധിക്കുന്നു).
ഭൂപ്രകൃതിയനുസരിച്ച് അയിലൂര്‍ പഞ്ചായത്തിനെ കുന്നുകള്‍, ഉയര്‍ന്ന സമതലം, ചെറുചരിവ്, ഇടത്തരം ചെരിവ്, സമതലം, ചെറുപുഴകള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.

ചരിത്രം ➤അവലംബം : http://lsgkerala.in/ayiloorpanchayat/history/

സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഭരണസമിതി ആയിരുന്നു ആദ്യകാലങ്ങളില്‍ അയിലൂർ ഗ്രാമ പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. 1950 ല്‍ തിരുകൊച്ചി പഞ്ചായത്ത് നിയമമനുസരിച്ച് പ്രായപൂര്‍ത്തി വോട്ടവകാശ പ്രകാരം ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണസമിതി അധികാരമേല്‍ക്കുകയും ചെയ്തു. കെ.പി. നാരായണന്‍ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി.

സ്ഥലനാമവും പഴമകളും!
പരാമർശങ്ങൾ (References):
ടിപ്പുവിന്റെ സൈന്യം പടയോട്ടക്കാലത്ത്   അയിലൂർ (അയലൂർ) അഖിലേശ്വര ക്ഷേത്രത്തെ ആക്രമിച്ച് ബിംബത്തെ അടിച്ചുടക്കാന്‍ ശ്രമിച്ചുവെന്നും കുളങ്ങാട്ട് നായരുടെ നേതൃത്വത്തില്‍ ധീരന്മാരായ നായന്മാര്‍ ചെറുത്തുനിന്ന് ടിപ്പുവിനെ പിന്‍തിരിപ്പിച്ചുവെന്നുമാണ് ഐതിഹ്യം. ഇവിടെ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ അഖിലേശ്വരമൂര്‍ത്തിയായതുകൊണ്ട് ‘അകിലൂര്‍’ എന്നും പിന്നീട് അത് ലോപിച്ച് അയിലൂര്‍ എന്നും പേരുണ്ടായി. മറ്റൊരുവാദം. ഈ പഞ്ചായത്തിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന അയിലമുടി എന്ന് അറിയപ്പെടുന്ന കുന്നില്‍ വളരെ ഏറെ അഖില് മരങ്ങള്‍ (അകിൽ = അകിൽ ചന്ദനം എന്നും അറിയപ്പെടുന്നു; ഒരു സുഗന്ധ ഔഷധ വൃക്ഷം) നിന്നിരുന്നതായും അങ്ങനെ കുന്നിന് ‘അഖിലമുടി’ എന്നു പേരുണ്ടായതായും അഖിലമുടി കുന്നിന്റെ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന് ‘അഖില’ ഊര് എന്നും അത് ലോപിച്ച് പിന്നീട് അയിലൂര്‍ എന്നുമായി മാറി എന്നാണ് പറയപ്പെടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ:
1890-ല്‍ ആരംഭിച്ച അയലൂര്‍ ഗവ.യു.പി.സ്കുളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. ഹൈസ്കുള്‍ ആരംഭിച്ചത് 1946-ലാണ്. നിലവില്‍ അയിലൂര്‍, കരിമ്പാറ എന്നിവിടങ്ങളിലായി എസ്.എം.ഗവണ്‍മെന്റ് ഹൈസ്കുളും, എം.ഇ.എസ്. സ്വകാര്യ ഹൈസ്കുളും പ്രവര്‍ത്തിക്കുന്നു.

കൃഷികള്‍:
തിരുവിതാംകൂറില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റക്കാരുടെ വരവോടെ ഇവിടുത്തെ  തരിശുഭൂമിയില്‍ റബ്ബര്‍,മരച്ചീനി എന്നീ കൃഷികള്‍ വ്യാപകമാക്കി.

തൊഴിലും വ്യവസായവും:
പരമ്പരാഗത,  ചെറുകിട വ്യവസായങ്ങളാണ് അയിലൂര്‍ പഞ്ചായത്തില്‍ പ്രധാനമായും ഉള്ളത്. മണ്‍പാത്ര നിര്‍മ്മാണം, കുട്ടനെയ്ത്ത്, പായനെയ്ത്ത് എന്നിവ പരമ്പരാഗതരീതിയിലുള്ള വ്യവസായങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന യൂണിറ്റുകളാണ്.പഴയകാല സ്മരണകള്‍ നിലനിര്‍ത്തി കൊണ്ട് വിവിധ ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. മുസ്ളീം പള്ളികളും, ക്രിസ്ത്യന്‍ പള്ളികളും, ക്ഷേത്രങ്ങളും പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥിതിചെയ്യുന്നു.

ആരാധനാലയങ്ങൾ:
തിരുവഴിയാട് നരസിംഹമൂര്‍ത്തി ക്ഷേത്രം, അയിലൂര്‍ അഖിലേശ്വരക്ഷേത്രം, മന്ദം ശ്രീകുറുംബാ ഭഗവതി ക്ഷേത്രം, കോഴിക്കാട്, അയിലൂര്‍ എന്നിവിടങ്ങളിലെ ഭഗവതി ക്ഷേത്രങ്ങള്‍ എന്നിവ ഈ പ്രദേശത്തിലെ പ്രധാന ആരാധനാലയങ്ങളാണ്. അടിപ്പരണ്ട, കയറാടി, കോഴിക്കാട്, പാലമുക്ക്  എന്നിവിടങ്ങളിലെ മുസ്ളീംപള്ളികള്‍, സെയ്ന്റ് പയസ്, പയ്യാംങ്കോട് സെന്റ് ജോര്‍ജ് യാക്കോബിയ, കാന്തളംപള്ളി, മലങ്കര അമലഗിരി കാത്തോലിക്കാപള്ളി, മാങ്കുറുശ്ശി പള്ളി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവകളെല്ലാം ഇവിടത്തെ ആരാധനാലയങ്ങളില്‍ പ്രധാനമാണ്. പഞ്ചായത്തിന്റെ പ്രാചീനമായ സാംസ്കാരിക പൈതൃകം വിളിച്ചോതി കൊണ്ടും പ്രാദേശികമായ ഐതീഹ്യങ്ങളിലൂന്നിയും ചെറുതും വലുതുമായ നിരവധി ഉത്സവങ്ങള്‍ പഞ്ചായത്തില്‍ കൊണ്ടാടുന്നു.

നാടന്‍ കാലരൂപങ്ങൾ:
പഞ്ചായത്തിന്റെ തനത് നാടന്‍ കാലരൂപങ്ങളില്‍ പ്രധാനം കണ്യര്‍ക്കളി, പോറാട്ടുനാടകം, തോറ്റം പാട്ട്, ഓണക്കളി, ദഫ്മുട്ട് എന്നിവയാണ്.

സാമൂഹിക സാംസ്കാരിക മേഖല:
സ്വാതന്ത്ര്യസമര സേനാനി കൊടകര തെക്കെഭവനം കെ.വി.ഉണ്ണി, സാമൂഹ്യ പരിഷ്കര്‍ത്താവ് വി.കെ.എസ്.ഉണ്ണി, വിദ്യാഭ്യാസ സാംസ്കാരികമേഖലയില്‍ പ്രശസ്തനായ തിരുവാഴിയാട് പി.എ. മേനോന്‍, സാംസ്കാരിക മേഖലയില്‍ പ്രശസ്തനായ സാംബയ്യര്‍, സി.രാഘവന്‍ നായര്‍, തിരുവാഴിയാട് മണ്ണില്‍ വീട്ടില്‍ രാഘവമേനോന്‍, കൊച്ചി പ്രജാമണ്ഡല നേതാക്കളായ അയിലൂര്‍ ശുരത്തില്‍ രാഘവന്‍ നായര്‍, കൊടകര തെക്കെ ഭവനം കൃഷ്ണനുണ്ണി കര്‍ത്താവ്, കെ.വി.നാരായണന്‍, മുഹമ്മദ് മൂപ്പന്‍ എന്നിവര്‍ പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്.

ഗ്രന്ഥാലയം:
ഇന്നും അയിലൂരില്‍ നില്‍ക്കുന്ന അയിലൂര്‍ യൂണിയന്‍ ല്രൈബറി കെട്ടിടം 1921 ല്‍ നിര്‍മ്മിച്ചതാണ്. ഈ കെട്ടിടം അന്നത്തെ സാമൂഹ്യ പ്രവര്‍ത്തകരായ ഈ നാട്ടിലെ ജനങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമാണ്. 1921-നു മുന്‍പ് തലവട്ടം പാറയില്‍ സ്ഥാപിച്ച യൂണിയന്‍ ലൈബ്രറി റീഡിംഗ്റൂമാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല. ഇന്ന് അയിലൂര്‍, കയറാടി എന്നിവിടങ്ങളിലായി യൂണിയന്‍ ലൈബ്രറി, ഉദയം ഗ്രന്ഥശാല എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. എടപ്പാലം ആര്യഭട്ട റിക്രിയേഷന്‍ ക്ളബ്, കയറാടി ഉദയംആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്, തെക്കേത്തറ വൈ.എം.സി.എ., തെങ്ങും പാടം ഫ്രണ്ടസ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ് എന്നിവ കാലാ-കായിക സാംസ്കാരിക മേഖലയില്‍ ഇന്നും പ്രോത്സാഹനമായി നിലകൊളളുന്ന സംഘടനകളാണ്.

ആരോഗ്യപരിപാലന രംഗം:
അയിലൂര്‍ ആയൂര്‍വേദ ഡിസ്പെന്‍സറി,  കൈപ്പഞ്ചേരി ഗവണ്മെന്റ് ആയുവേദ വിഴചികിത്സാ കേന്ദ്രം, ആര്‍.സി.എച്ച്.ന്റെ 6 സബ് സെന്ററുകള്‍ എന്നിവ ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളാണ്.


പൊതുവിവരങ്ങള്‍:


ജില്ല
:
പാലക്കാട്
ബ്ളോക്ക്
:
നെന്മാറ
വിസ്തീര്‍ണ്ണം
:
40.49ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം
:
17

ജനസംഖ്യ
:
25170
പുരുഷന്‍മാര്‍
:
12259
സ്ത്രീകള്‍
:
12911
ജനസാന്ദ്രത
:
615
സ്ത്രീ : പുരുഷ അനുപാതം
:
1053
മൊത്തം സാക്ഷരത
:
77.12
സാക്ഷരത (പുരുഷന്‍മാര്‍)
:
84.61
സാക്ഷരത (സ്ത്രീകള്‍)
:
70.15
Source : Census data 2001

അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക:
സെക്രട്ടറി
അയിലൂര്‍ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ല
പിന്‍ 678510
ഫോണ്‍ - 04923-244274
ഇ-മെയില്‍: ddpayiloorpkd@gmail.com
(DDP AYILOOR PALAKKAD)

1 comment:

  1. അയിലൂർ ...പാഴ്‌ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിലെ അതിസുന്ദര - ഐശ്വര്യമായി ഹരിതസൗന്ദര്യം തുളുമ്പുന്ന ഗ്രാമം......

    ReplyDelete